
ഭയം മനുഷ്യന്റെ അടിസ്ഥാന വികാരമാണ്. അന്തിനെ എങ്ങിലും ഭയക്കാതെ നമുക്കു ജീവിക്കാന്‍ ആകില്ല. കാലം മാറും തോറും നമ്മുടെ ഭയവും ഭയത്തിന്റെ സ്രോതസും മാറിക്കൊണ്ടിരിക്കും. ഭയത്തിന്റെ സാധ്യതകള്‍ തീര്നാല്‍ പിന്നെ നാം തന്നെ പുതിയ ഭയ കാരണങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങും. അത്തരത്തില്‍ നാം തന്നെ സൃഷ്‌ടിച്ച ഒരു ഭയവും അതിന്റെ പ്രതിവിധിയും ചര്‍ച്ച ചെയ്യാം.
കറുത്ത മരണം എന്ന പേരില്‍ മനുഷ്യനെ ഭയപടുത്തിയ വലിയ വിപതയിരുന്നു പതിനാലാം നൂറ്റാണ്ടില്‍ യുറോപിനെ ബാധിച്ച ബ്ലാക്ക് പ്ലേഗ് . യുറോപ്പിന്റെ മൂന്നില്‍ ഒന്നു മനുഷ്യരെയും അത് കൊന്നു കളഞ്ഞു. കാലം കഴിഞ്ഞു . നമ്മുടെ കാലത്തെ പ്ലേഗ് വ്യത്യസ്തമാണ് . അത്രയും അപകടകാരിയല്ല . പോരാത്തതിന് അതിനെയൊക്കെ തടുക്കാനുള്ള മരുന്നും നാം വികസിപ്പിച്ചു. പ്ലേഗ് അത്ര വലിയ ഒരു ഭയ കാരണം അല്ല, ഇന്നു. പക്ഷെ പേടിക്കാനുള്ള സാധനം നാം തന്നെ ഉണ്ടാക്കുന്നു. ബയോ terror എന്ന പേരില്‍. ഈ bio terrorists കള്‍ ബ്ലാക്ക് പ്ലേഗ് അണുക്കളെ ഉണ്ടാക്കിയാലോ ? ഭയം തിരികെ വന്നില്ലെ ! ഗവേഷണം തുടങ്ങി. ഈ ഭയത്തില്‍ നിന്നും എങ്ങിനെ നമുക്കു രക്ഷ പെടാം! ബ്ലാക്ക് പ്ലേഗ് നു ഒരു വാക്സിന്‍ ഉണ്ടാക്കുക!
ഉണ്ടാക്കി !സെന്‍ട്രല്‍ ഫ്ലോറിഡ യില്‍ നിന്നും ബ്ലാക്ക് പ്ലേഗ് വാക്സിന്‍ പുറത്തിറങ്ങി കഴിഞ്ഞു. ഇനി ആ ഭയത്തിനു കാര്യമില്ല. പുതിയ ഭയങ്ങള്‍ ഉണ്ടാക്കേണ്ടിയിരിക്കുന്നു. ഉണ്ടാക്കാം . അതില്ലങ്ങില്‍ എങ്ങിനെ പുതിയ പുതിയ ഗവേഷണ മേഖലകള്‍ ഉണ്ടാകും. ശാസ്ത്രകാരന്മാര്‍ക്ക് ജീവിക്കണ്ടെ ഹെ !





